കൊളംബിയൻ വിമാനങ്ങൾക്ക് വെനസ്വേലയിൽ താൽക്കാലിക വിലക്ക്

കാരക്കാസ്
പാർലമെന്റ് തെരഞ്ഞെടുപ്പ് 25ന് നടക്കാനിരിക്കെ കൊളംബിയയിൽനിന്നുള്ള വിമാനങ്ങൾക്ക് വെനസ്വേല വിലക്കേർപ്പെടുത്തി. രാഷ്‌ട്രത്തിനെതിരായ അക്രമങ്ങളും സംഘർഷങ്ങളും തടയാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രി ഡയസ്‌ഡാഡോ കാബെല്ലൊ പറഞ്ഞു. സർക്കാർവിരുദ്ധ ഗൂഢാലോചന നടത്തിയ 30 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊളംബിയ, മെക്സിക്കോ, ഉക്രയ്‌ൻ പൗരത്വമുള്ള 17 പേരും ഇതിൽപ്പെടും. – അദ്ദേഹം പറഞ്ഞു.









0 comments