ചാർളി കിർക്ക് വധം: പ്രതിക്കുമേൽ കുറ്റം ചുമത്തി

വാഷിങ്‌ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ അനുയായിയും തീവ്രവലതുപക്ഷവാദിയുമായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിൽ പ്രതി ടെയ്‌ലർ റോബിൻസണിനുമേൽ കോടതി കൊലപാതകമടക്കമുള്ള ഗുരുതര കുറ്റംചുമത്തി. ചാർളി കിർക്കിനെ കൊല്ലാനുപയോഗിച്ച തോക്കിന്റെ ട്രിഗറിൽ ടെയ്‌ലർ റോബിൻസണിന്റെ ഡിഎൻഎ കണ്ടെത്തിയതായി യൂട്ടാ കൗണ്ടി അറ്റോർണി ജെഫ് ഗ്രേ പറഞ്ഞു. കുറ്റംതെളിഞ്ഞാൽ വധശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.
ആദ്യ കോടതി വാദം കേൾക്കലിനായി പ്രതി ചൊവ്വാഴ്ച വെർച്വലായി ഹാജരായി. പ്രതി റോബിൻസൺ സംഭവശേഷം സുഹൃത്തും ഫ്‌ളാറ്റ്‌മേറ്റുമായ യുവതിയോട് കുറ്റസമ്മതം നടത്തുന്ന മൊഴിയുൾപ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കിയത്.
അവനോട് എനിക്ക് അത്രയും വെറുപ്പാണ് എന്ന സന്ദേശമാണ് റോബിൻസൺ സുഹൃത്തിന് അയച്ചത്. ചില വെറുപ്പുകൾ ചർച്ച ചെയ്‌തു പരിഹരിക്കാൻ കഴയില്ലായെന്നും സന്ദേശത്തിലുള്ളതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.









0 comments