ചാർളി കിർക്കിന്റെ കൊലപാതകം: പ്രതി പിടിയിൽ

ചാർളി കിർക്ക്
വാഷിങ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയും തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രചാരകനുമായ ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യൂട്ടായിലെ ടൈലർ റോബിൻസൺ (22) ആണ് പിടിയലായത്. റോബിൻസണിന്റ കുടുംബത്തിലുള്ളവർതന്നെയാണ് പിടികൂടാൻ വിവരം നൽകിയതെന്നും കുടുംബത്തോട് നന്ദിയുണ്ടെന്നും എഫ്‌ബിഐ ഡയറക്‌ടർ കാഷ് പട്ടേൽ അറിയിച്ചു. യൂട്ടാ വാലി സർവകലാശാലയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് 31 കാരനായ ചാർളി കിർക്കിന് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.









0 comments