വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം;15 മരണം,15 പേർക്ക്‌ പരിക്ക്‌

bomb blast

photo credit: X

വെബ് ഡെസ്ക്

Published on Feb 03, 2025, 03:38 PM | 1 min read

ഡമാസ്‌കസ്‌: വടക്കൻ സിറിയൻ നഗരമായ മാൻബിജിൽ തിങ്കളാഴ്ചയുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ 15 പേർ മരിച്ചു. 15 സ്ത്രീകൾക്ക് പരിക്കേറ്റു. 14 സ്ത്രീകളും ഒരു പുരുഷനുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സിറിയൻ സിവിൽ ഡിഫൻസ് അറിയിച്ചു.


മരിച്ചവരെല്ലാം കർഷകത്തൊഴിലാളികളാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു.


ശനിയാഴ്ച മാൻബിജിന്റെ മധ്യഭാഗത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും കുട്ടികളടക്കം ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശേഷം പ്രദേശത്ത് മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സ്ഫോടനമാണെന്ന് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി സന റിപ്പോർട്ട് ചെയ്‌തു.





deshabhimani section

Related News

View More
0 comments
Sort by

Home