ക്യാന്‍സറിന് സാര്‍വത്രിക വാക്‌സിന്‍ അകലെയല്ല

ഫ്ളോറിഡ സിറ്റി
അര്‍ബുദത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക മുന്നേറ്റത്തിന് വഴിതുറക്കുന്ന എംആര്‍എന്‍എ വാക്‌സിന്‍ ഗവേഷകര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്.
അര്‍ബുദഹേതുവായ തിണര്‍പ്പുകള്‍ക്കും മുഴകള്‍ക്കും എതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ വാക്‌സിന് ശേഷിയുണ്ടെന്ന് വിഖ്യാത ശാസ്‌ത്രജേര്‍ണലായ നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും പ്രത്യേക ഭാഗത്തെ ട്യൂമറുകള്‍ക്ക് മാത്രമല്ല ഈ വാക്‌സിന്‍ കവചമൊരുക്കുന്നത്. രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ വാക്‌സിന്‍ ശരീരത്തോട് നിര്‍ദേശിക്കുന്നു. ശരീരത്തിന്റെ മൊത്തം പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്നതിനാല്‍ ഏതുതരം അര്‍ബുദത്തെയും ചെറുക്കാന്‍ വാക്‌സിന് കഴിയും. ശസ്‌ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയവയെ ആശ്രയിക്കാതെ കാന്‍സര്‍ ചികിത്സയ്‌ക്ക് പുതിയ മാര്‍ഗം വെട്ടിത്തുറക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഫ്ലോറിഡ സർവകലാശാലയിലെ ഡോ. എലിയാസ് സയൂർ പറയുന്നു. ഇതിനെ ഏതുതരം അര്‍ബുദത്തിനുമുള്ള സാർവത്രിക വാക്‌സിനായി വികസിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചര്‍മാര്‍ബുദം ബാധിച്ച എലികളിലാണ് എംആര്‍എന്‍എ വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത്.









0 comments