ലൊസ് ആഞ്ചലസിൽ നാശംവിതച്ച് കാട്ടുതീ : 5 മരണം, 70,000 പേരെ ഒഴിപ്പിച്ചു

ലൊസ് ആഞ്ചലസ് : ലൊസ് ആഞ്ചലസിൽ നാലിടങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീയിൽ ഇതുവരെ 5 മരണം. 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. മുപ്പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീബാധിതപ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചൊവ്വ വൈകിട്ട് പലിസെയ്‌ഡ് മേഖലയിലെ സംരക്ഷിത വനത്തിലാണ് ആദ്യം തീ പടർന്നത്. പിന്നീട് സമീപത്തുള്ള വയോജന മന്ദിരത്തിലേക്ക് പടർന്നു. ഇവിടെനിന്ന് കിടപ്പുരോഗികളടക്കമുള്ളവരെ വീൽചെയറിലും സ്‌ട്രെച്ചറിലുമായി മാറ്റേണ്ടി വന്നു. പിന്നീട് പസിഫിക് പലിസെയ്‌ഡ്‌സ് മേഖലയിലും തീപിടിത്തമുണ്ടായി. പ്രശസ്തരുടെ വസതികൾ സ്ഥിതിചെയ്യുന്ന മേഖലയാണ്. ബുധനാഴ്ച കാറ്റ് കൂടുതൽ ശക്തമായതോടെ കാട്ടുതീ കൂടുതൽ ശക്തമായി.
0 comments