യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ നാല്പതാം വയസിൽ: റൂബി ജൂബിലി ആഘോഷം

കുവൈത്ത് സിറ്റി : അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ (യുഐഎസ്) നാല്പത് വർഷം പൂർത്തിയാക്കിയതിന്റെ റൂബി ജൂബിലി മൻസൂരിയയിലെ അൽ അറബി സ്‌പോർട്സ് സ്റ്റേഡിയത്തിൽ ഭംഗിയോടെ ആഘോഷിച്ചു. ഇന്ത്യൻ സ്ഥാനപതി പാരമിത ത്രിപാഠി, കേരള വനംമന്ത്രി എ കെ ശശീന്ദ്രൻ, എം പി എൻ കെ പ്രേമചന്ദ്രൻ, എംഎൽഎമാരായ തോമസ് കെ തോമസ്, പ്രമോദ് നാരായൺ, സംവിധായകൻ ബ്ലെസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാരമിത ത്രിപാഠി, വൈസ് ചെയർപേഴ്സൺ ഡോ. ബെറ്റി ചാണ്ടി,പ്രിൻസിപ്പൽ സി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. റൂബി ജൂബിലി സ്മരണിക, സാഗ ഓഫ് നോളഡ്ജ് ഫ്രം റൂട്ട് ടു റാഡിയൻസ് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ദീർഘകാലം സേവനം ചെയ്ത അധ്യാപകരെയും മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ. പി ജോൺ തോമസിനെയും ചടങ്ങിൽ ആദരിച്ചു. എസ്‍എസ്‍സിഇയും എസ്എസ്ഇയും പരീക്ഷകളിലെ മികവുകാർക്കും വിവിധ ക്ലാസുകളിലെ മികച്ച വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ നൽകി. കുവൈത്ത് ഐഐഎംയുഎൻ 2025-ൽ യുഐഎസ് മികച്ച സ്‌കൂൾ അവാർഡും സ്വന്തമാക്കി.
സിബിഎസ്ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ വിവിധ വിഭാഗങ്ങളിലായി നടന്ന അത്ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബോൾ മത്സരങ്ങളിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ മെഡലുകൾ നേടി. ഐഐഎംയുഎൻ കുവൈത്ത് 2025-ൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് ‘മികച്ച സ്‌കൂൾ’ അവാർഡും ലഭിച്ചു.
സ്‌കൂളിന്റെ നാല് ദശാബ്ദങ്ങളെ “ദി ഗാർഡൻ ഓഫ് ലെഗസി” എന്ന നൃത്ത–നാട്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂൾ ക്യാപ്റ്റൻ ദന്ന റേച്ചൽ സുധീറിന്റെ നന്ദിപ്രസംഗത്തോടും സ്‌കൂൾ ഗാനത്തോടും കൂടി റൂബി ജൂബിലി പരിപാടികൾ സമാപിച്ചു.








0 comments