കൊല്ലത്ത് ബോട്ടുകൾക്ക് തീപിടിച്ചു

കാവനാട്: കൊല്ലം കാവനാട് ബോട്ടുകൾക്ക് തീപിടിച്ചു. കടലിനും കായലിനും സമീപത്ത് കായൽ പ്രദേശത്താണ് അപകടം. രണ്ട് ബോട്ടുകളാണ് കത്തിയത്. അപകട കാരണം വ്യക്തമല്ല. എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. പ്രദേശത്താകെ പുകപടലമായി. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ചാമക്കട ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തും.








0 comments