ശ്രീലങ്കയിൽ ബസ് അപകടം; 21 പേർ മരിച്ചു

കൊളംബോ: ശ്രീലങ്കയിലെ സെൻട്രൽ പ്രവിശ്യയിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു. 35 ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ തീർത്ഥാടന കേന്ദ്രമായ കതരഗാമയിൽ നിന്ന് വടക്കുപടിഞ്ഞാറൻ പട്ടണമായ കുറുണെഗലയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പാറക്കെട്ടിന് മുകളിൽ നിന്ന് 100 മീറ്റർ താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ബസിൽ 75 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ശ്രീലങ്കയിൽ റോഡപകടങ്ങൾ പതിവായിരിക്കുകയാണ്. ബസുകൾ പലപ്പോഴും അപകടത്തിൽ പെടുന്നതായി അധികൃതർ വ്യക്തമാക്കി. ഈ വർഷം ഇതുവരെ 565 റോഡപകടങ്ങളിലായി 600 ഓളം ശ്രീലങ്കക്കാർ മരിച്ചതായാണ് പൊലീസ് റെക്കോർഡ്.









0 comments