ലൈംഗിക കുറ്റവാളികൾക്ക് രാസ ഷണ്ഡീകരണം നടപ്പാക്കുമെന്ന് ബ്രിട്ടൻ

ലണ്ടൻ : പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് രാസ ഷണ്ഡീകരണം നടത്താൻ പദ്ദതിയിടുന്നതായി ബ്രിട്ടൻ ജസ്റ്റിസ് സെക്രട്ടറി ശബാന മഹ്മൂദ്. പ്രതികളുടെ ലൈംഗീകാസക്തി കുറയ്ക്കുവാനും കുറ്റകൃത്യം വീണ്ടും ചെയ്യാനുള്ള പ്രവണത തടയാനും രാസ ഷണ്ഡീകരണം സഹായിക്കും. മരുന്നുകൾ 20 ജയിലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഇത് നിർബന്ധമാക്കാനുള്ള സാധ്യത ആലോചിക്കുകയാണെന്നും ശബാന മഹ്മൂദ് പറഞ്ഞു. കുറ്റക്കാരെ അസ്വസ്ഥപ്പെടുത്താതിരിക്കാനാണ് ഈ നടപടിയെന്നും ജസ്റ്റിസ് സെക്രട്ടറി കൂട്ടിച്ചേർത്തു.
രാസ ഷണ്ഡീകരണം നടപ്പിലാക്കുന്നതോടെ കുറ്റം വീണ്ടും ആവർത്തിക്കാനുള്ള പ്രവണത 60% വരെ കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം എല്ലാ ആളുകളിലും മരുന്ന് ഫലപ്രദമാകണമെന്നില്ല. ലൈംഗീകാധികാര മനോഭാവവും അമിതാസക്തിയും ഉള്ളവരിൽ രാസ ഷണ്ഡീകരണം വിജയിക്കണമെന്നില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രാസ ഷണ്ഡീകരണം ജർമ്മനിയിലും ഡെൻമാർക്കിലും നടപാക്കിയിട്ടുണ്ട്. പോളണ്ടിൽ ചില കുറ്റക്കാരിൽ മാത്രം നിർബന്ധമായും രാസ ഷണ്ഡീകരണം നടത്താറുണ്ട്.









0 comments