ബ്രിക്‌സ്‌ ഉച്ചകോടി ജൂലൈയിൽ ബ്രസീലിൽ

brazil
വെബ് ഡെസ്ക്

Published on Feb 16, 2025, 06:11 PM | 1 min read

സാവോ പോളോ : 17-ാമത്‌ ബ്രിക്സ്‌ ഉച്ചകോടി ജൂലൈ ആറിനും ഏഴിനും ബ്രസീലിലെ റിയോ ഡി ജനീറയിൽ നടക്കും. തെക്കൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ആഗോള ഭരണപരിഷ്കാരത്തിനും ഉച്ചകോടിയിൽ ശ്രദ്ധചെലുത്തും. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ഉച്ചകോടിയിൽ ഇറാൻ, ഈജിപ്ത്‌, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങൾ ബ്രിക്സിൽ അംഗത്വം നേടിയിരുന്നു. തുർക്കി, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ അംഗത്വത്തിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. യുഎസ്‌ ഡോളറിനെ ദുർബലപ്പെടുത്താൻ ശ്രമമുണ്ടായാൽ ബ്രിക്സ്‌ രാഷ്യങ്ങൾക്ക്‌ നൂറു ശതമാനം ചുങ്കം ചുമത്തുമെന്ന്‌ ട്രംപ്‌ നിരന്തരം ഭീക്ഷണിയുയർത്തുന്ന സാഹചര്യത്തിലാണ്‌ ഉച്ചകോടി.



deshabhimani section

Related News

View More
0 comments
Sort by

Home