ബ്രിക്‌സ് ഉച്ചകോടിക്ക് ബ്രസീലിൽ തുടക്കം

റിയോ ഡി ജനീറോ
പതിനേഴാമത് വാർഷിക ബ്രിക്‌സ് ഉച്ചകോടിക്ക് ബ്രസീലിലെ റിയോ ഡി ജനീറോയിൽ തുടക്കം. പലസ്‌തീനിലെ ഇസ്രയേൽ ആക്രമണം, ഗാസയിലെ മാനുഷിക പ്രതിസന്ധി, അമേരിക്കയുടെ തീരുവ ചുമത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റിയോ ഡി ജനീറോയില്‍ എത്തി.
ചൈന പ്രധാനമന്ത്രി ലീ ചിയാങ്ങ് റഷ്യൻ വിദേശ മന്ത്രി സെർജി ലവ്‌റോവ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ സിറിൽ രാമഫോസ, ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന പരാമർശം ബ്രിക്സ് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ നിലപാട് അറിയിച്ചിട്ടുണ്ട്. ഇറാൻകൂടി അംഗമായ ബ്രിക്സ്, ഇസ്രയേൽ–ഇറാൻ സംഘർഷത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും പ്രധാനമാണ്.
സാമ്പത്തിക സഹകരണത്തിനും ആഗോള നൻമയ്‌ക്കുമായുള്ള ശക്തമായ സ്രോതസ്സായി ബ്രിക്‌സ് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. മോദി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുമായി കൂടിക്കാഴ്‌ച നടത്തി.









0 comments