ബോയിങ്ങിൽ പണിമുടക്ക്

ന്യൂയോർക്ക് : പുതുക്കിയ തൊഴിൽ കരാറിനെതിരെ വമ്പൻ വിമാനനിർമാണ കമ്പനിയായ ബോയിങ്ങിലെ ഫൈറ്റർ ജറ്റ് നിർമാണ തൊഴിലാളികൾ തിങ്കളാഴ്‌ച പണിമുടക്കി. മൂവായിരത്തി ഇരുന്നൂറോളം തൊഴിലാളികൾ കരാറിനെതിരെ വോട്ടുചെയ്‌തതായി ഇന്റനാഷണൽ അസോസിയേഷൻ ഓഫ് മെഷ്യീനിസ്‌റ്റ് ആൻഡ് എയറോസ്‌പേസ് വർക്കേഴ്‌സ് യൂണിയൻ ഞായറാഴ്‌ച അറിയിച്ചിരുന്നു. ശമ്പളത്തിലും മറ്റാനുകൂല്യങ്ങളിലും കാര്യമായ വർധനവില്ലാത്ത കരാറാണ് നടപ്പാക്കാൻ ശ്രമിച്ചത്. ഇതിനെതിരെ തൊഴിലാളികൾ രംഗത്തെത്തിയതോടെയാണ് വോട്ടെടുപ്പ് നടത്തിയത്.









0 comments