print edition 36,000 അടി ഉയരത്തിൽ വിമാനത്തിന്റെ ചില്ല്‌ തകർന്നു

wind shield crack
വെബ് ഡെസ്ക്

Published on Oct 21, 2025, 12:32 AM | 1 min read

ന്യൂയോർക്ക്‌ : അമേരിക്കയിലെ ഡെൻവറിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ പറക്കുന്നതിനിടെ 36,000 അടി ഉയരത്തിൽവച്ച്‌ മുൻഭാഗത്തെ ചില്ല്‌ (വിൻഡ്‌ ഷീല്‍ഡ്‌) പൊട്ടിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. യുണൈറ്റഡ്‌ എയർലൈൻസിന്റെ ബോയിങ്ങിന്റെ 737 മാക്‌സ്‌ 8 വിമാനമാണ്‌ അസ്വാഭാവിക അപകടത്തിൽപ്പെട്ടത്‌. ചില്ല്‌ പൊട്ടിയതോടെ 26,000 അടി താഴേക്കുകൊണ്ടുപോയ വിമാനം സാൾട്ട്‌ലേക്ക്‌ സിറ്റി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ചില്ലുകള്‍ തറച്ച് പൈലറ്റിന്റെ കൈയ്‌ക്ക്‌ മുറിവേറ്റു. മർദ വ്യത്യാസം, പക്ഷി ഇടിക്കല്‍ തുടങ്ങിയ സാഹചര്യങ്ങൾ ചെറുക്കാൻ പര്യാപ്‌തമായവയാണ്‌ വിമാനത്തിന്റെ വിൻഡ്‌ ഷീല്‍ഡുകൾ. അതുകൊണ്ടുതന്നെ ബഹിരാകാശ അവശിഷ്ടങ്ങളോ ചെറിയ ഉൽക്കാശിലയോ ആയിരിക്കാം അപകടമുണ്ടാക്കിയതെന്നാണ്‌ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Home