നടപടി ഭീകരവിരുദ്ധ നിയമപ്രകാരം
ഷെയ്ഖ് ഹസീനയെ വേരോടെ അറുത്ത് ബംഗ്ലാദേശ് സർക്കാർ; അവാമി ലീഗിനെ നിരോധിച്ചു

ധാക്ക : ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർടി അവാമി ലീഗ് നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റേതാണ് നടപടി. ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചുകൊണ്ടാണ് നിരോധനം. ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നാണ് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) വിചാരണ പൂർത്തിയാകുന്നതുവരെ അവാമി ലീഗിന്റെ നിരോധനം തുടരും.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
2024 ജൂലൈയില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരാതിക്കാരുടെയും സാക്ഷികളുടെയും പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെയും അടക്കം സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നുമാണ് ഇടക്കാല സർക്കാരിന്റെ വാദം.









0 comments