ബംഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂളിലേക്ക് തകർന്നുവീണു; ഒരു മരണം: നാല് പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ വ്യോമസേനയുടെ ജെറ്റ് വിമാനം സ്കൂളിലേക്ക് തകർന്നുവീണ് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ധാക്കയിലെ വടക്കൻ പ്രദേശത്തുള്ള സ്കൂൾ ക്യാമ്പസിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണത്. ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കാമ്പസിലാണ് അപകടമുണ്ടായത്. സ്കൂൾ പരിസരത്ത് കുട്ടികളുണ്ടായിരുന്നപ്പോഴാണ് അപകടം നടന്നത്.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നത് ദൃശ്യങ്ങളിലുണ്ട്. ഒരാൾ കൊല്ലപ്പെട്ടതായും ചിലർക്ക് പരിക്കേറ്റതായും സൈന്യവും അഗ്നിരക്ഷാ സേനയും അറിയിച്ചു.
വ്യോമസേനയുടെ എഫ്-7 ബിജിഐ വിമാനം ആണ് തകർന്നത്. ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് ഇത് സ്ഥിരീകരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. രക്ഷാ പ്രവർത്തനം തുടരുകയാണ്.









0 comments