ബ്രസീലിൽ ബലൂൺ സവാരിക്കിടെ അപകടം; എട്ട് പേർ മരിച്ചു

baloon.
വെബ് ഡെസ്ക്

Published on Jun 21, 2025, 11:15 PM | 1 min read

സാവോപോളോ: ബ്രസീലിൽ ബലൂൺ സവാരിക്കിടെയുണ്ടായ അപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. 21 പേർ ബലൂൺ സവാരിയിലുണ്ടായിരുന്നു.സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയർ ബലൂണിൽ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം.


സാന്റാ കാതറീനയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഫയർ ഡിപാർട്‌മെന്റ് അറിയിച്ചു.സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.







deshabhimani section

Related News

View More
0 comments
Sort by

Home