ഖമനേയി പൊതുചടങ്ങിൽ

തെഹ്‌റാൻ
ഇസ്രയേലുമായുള്ള പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ഇറാനിൽ പൊതുപരിപാടിയിൽ പങ്കെടുത്തു.
രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് തെഹ്‌റാനിൽ നടന്ന മതചടങ്ങിലാണ് ശനി രാത്രി ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ചശേഷം ആദ്യമായാണ് ഖമനേയി ജനങ്ങൾക്ക് മുന്നിലെത്തുന്നത്. ഖമനേയിയെ വധിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു.









0 comments