ആക്‌സിയോം–4; ശുഭാംശു ശുക്ല മിഷൻ പൈലറ്റ്

ആക്‌സിയോം മിഷൻ 4 നായി തെരഞ്ഞെടുക്കപ്പെട്ട ഐഎസ്‌ആർഒയുടെ ശുഭാൻഷു ശുക്ല. PHOTO: Facebook
ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം–4 ദൗത്യത്തിന്റെ മിഷൻ പൈലറ്റായി ഇന്ത്യക്കാരനായ ശുഭാംശു ശുക്ല തെരഞ്ഞെടുക്കപ്പെട്ടു. ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യ കമാൻഡറാണ് വ്യോമസേനാ ഗ്രൂപ്പ് കമാൻഡറായ ശുക്ല.
നാസയും ഐഎസ്‌ആർഒയും സ്വകാര്യ കമ്പനിയായ ആക്‌സിയോം സ്‌പേയ്സും ചേർന്നുള്ള ദൗത്യത്തിലെ സഞ്ചാരികളെ നാസ പ്രഖ്യാപിച്ചു. നാസയിലൈ പെഗ്ഗിവിട്‌സണാണ് കമാൻഡർ. ടിബോർ കപു (ഹംഗറി), സ്ലാവോസ് ഉസ്‌നൻസ്‌കി വിസ്‌നിസ്‌കി (പോളണ്ട്) എന്നിവരാണ് മറ്റുള്ളവർ. ഈ വർഷം പകുതിക്കുശേഷം ഫ്‌ളോറിഡയിൽനിന്നാണ് വിക്ഷേപണം. 14 ദിവസം ബഹിരാകാശ നിലയത്തിൽ ഇവർകഴിയും. 1984ൽ ഇന്ത്യക്കാരനായ രാകേഷ് ശർമ ബഹിരാകാശ സഞ്ചാരം നടത്തിയിരുന്നു.








0 comments