പുതുവർഷത്തിലും ആക്രമണം 
ശമിക്കാതെ ഗാസ

gaza heavy rain
വെബ് ഡെസ്ക്

Published on Jan 02, 2025, 10:37 AM | 1 min read

ഗാസ സിറ്റി > പുതുവർഷത്തിലും ഗാസ മുനമ്പിൽ കൂട്ടക്കുരുതി തുടർന്ന്‌ ഇസ്രയേൽ. പുതുവർഷദിനത്തിൽ വടക്ക്‌ ജബാലിയ, മധ്യഭാഗത്ത്‌ ബുറെയ്‌ജ്‌ അഭയാർഥി ക്യാമ്പുകളിലും ഗാസ സിറ്റിയിലും ഖാൻ യൂനിസിലും വ്യാപക ആക്രമണം നടത്തി. ഒറ്റദിവസത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 29 പേർ കൊല്ലപ്പെട്ടു.


ഇസ്രയേൽ കടന്നാക്രമണത്തിൽ സർവതും നഷ്ടപ്പെട്ട്‌ ടെന്റുകളിലും മറ്റുമായി തിങ്ങിപ്പാർക്കുന്ന ജനങ്ങളുടെ ജീവിതം ദിവസങ്ങളായി പെയ്യുന്ന അതിതീവ്ര മഴയിൽ തീർത്തും ദുസ്സഹമായിരുന്നു. ഇതിന്‌ പുറമേയാണ്‌ ആശുപത്രികളടക്കം തകർത്തും കുട്ടികളെയടക്കം കൊന്നുതള്ളിയുമുള്ള ആക്രമണം ഇസ്രയേൽ തുടരുന്നത്‌.


ഇസ്രയേൽ ആക്രമണത്തിൽ ഗാസ ആരോഗ്യസംവിധാനങ്ങൾ പൂർണ തകർച്ചയുടെ വക്കിലാണെന്ന്‌ പറഞ്ഞ ഐക്യരാഷ്ട്ര സംഘടന, ഇതിന്‌ ഇസ്രയേൽ നൽകുന്ന വിശദീകരണങ്ങൾ യാഥാർഥ്യത്തിന്‌ നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home