അസിം മുനീറിനെ ഫീൽഡ് മാർഷലാക്കി

ഇസ്ലാമാബാദ്
സൈനികമേധാവി അസിം മുനീറിന് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകി പാകിസ്ഥാൻ സർക്കാർ. പ്രധാനമന്ത്രി ഷഹബാസ് ഷെറിഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനത്തിന് അംഗീകാരം നൽകി. സ്വേച്ഛാധിപതിയായിരുന്ന ജനറൽ അയൂബ് ഖാൻ 1965ൽ സ്വയം ഫീൽഡ് മാർഷലായി പ്രഖ്യാപിച്ചശേഷം പാക് സൈന്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് അസിം മുനീർ. സൈനികമേധാവിയുടെ ചുമതലയിൽ തുടരും.
ഫീൽഡ് മാർഷലായുള്ള നിയമനം അസിം മുനീറിനെ കൂടുതൽ ശക്തനാക്കിയേക്കും. പരമോന്നത പദവിയിൽനിന്ന് വിരമിക്കൽ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. സൈനിക മേധാവിയുടെ മൂന്നുവർഷ കാലാവധി 2023ൽ നിയമഭേദഗതിയിലൂടെ അഞ്ചുവർഷമാക്കിയിരുന്നു. എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധുവിന്റെ സേവനം നീട്ടാനും തീരുമാനിച്ചു.









0 comments