ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്‌റ്റ് വാറന്റ്

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന, സഹോദരി ഷെയ്‌ഖ് റെഹാന, ഇവരുടെ ബന്ധുവും ബ്രിട്ടീഷ് എംപിയുമായ റിസ്വാന സിദ്ദിഖ് എന്നിവർക്കും മറ്റ് 50 പേർക്കുമെതിരെ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി.
രാഷ്ട്രീയാധികാരം ദുരുപയോഗം ചെയ്ത് അനധികൃതമായി ഭൂമി പിടിച്ചെടുത്തു എന്ന കേസിലാണ് ധാക്ക മെട്രോപോളിറ്റൻ സീനിയർ സ്പെഷൽ ജഡ്‌ജി സാകിർ ഹുസൈൻ വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ടിലെ തുടർനടപടികൾ 27ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. അഴിമതിവിരുദ്ധ കമീഷൻ സമർപ്പിച്ച് മൂന്ന് ചാർജ് ഷീറ്റുകളാണ് കോടതി പരിഗണിച്ചത്. പത്തിന് ഇതേ കോടതി ഹസീന, മകൾ സൈമ വാസദ് പുതുൾ എന്നിവരടക്കം 19 പേർക്ക് അഴിമതിക്കേസിൽ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.









0 comments