ഓർമയുണ്ടോ ആർച്ച് ബിഷപ് ഹിലാരിയൻ കപുച്ചിനെ

ടെൽ അവീവ്: പലസ്‌തീൻ പോരാളികളെ സഹായിച്ചുവെന്ന് ആരോപിച്ച് ഇസ്രയേൽ തടവിലിട്ട കത്തോലിക്ക ആർച്ച് ബിഷപ്പിനെ മോചിപ്പിക്കാൻ നടത്തിയ ഗറില്ലാപോരാട്ടത്തിന് തിങ്കളാഴ്‌ച 50 വർഷം. ഗറില്ലകളെ ഇസ്രയേൽ വധിച്ചുവെങ്കിലും ബിഷപ്പിന്റെ തടവ് ലോകശ്രദ്ധയിലേക്ക്‌കൊണ്ടുവന്നു.
ഗ്രീക്ക് കത്തോലിക്കാ ആർച്ച് ബിഷപ്പ് ഹിലാരിയൻ കപുച്ചിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗറില്ലാആക്രമണം. പലസ്തീൻ പോരാളികൾക്ക് ആയുധങ്ങൾ കടത്തിയെന്ന് ആരോപിച്ച് 12 വർഷമാണ് അദ്ദേഹത്തെ ഇസ്രയേൽ തടവിലിട്ടത്. വത്തിക്കാൻ നയതന്ത്രപരിരക്ഷയുള്ള വാഹനത്തിൽ 1974ൽ, ബെയ്റൂട്ടിൽ നിന്ന് ജറുസലേമിലേക്ക് സഞ്ചരിക്കവെയാണ് ഇസ്രയേൽസേന അദ്ദേഹത്തെ തടഞ്ഞ് അറസ്‌റ്റ്‌ചെയ്‌തത്. വത്തിക്കാൻ ഇടപെട്ടാണ് ഒടുവിൽ അദ്ദേഹത്തെ ജയിലിൽനിന്നും മോചിപ്പിച്ചത്. 1979ൽ ഇറാനിൽ ബന്ദിയാക്കപ്പെട്ട അമേരിക്കകാരെ വിട്ടയയ്ക്കാനുള്ള സന്ധിസംഭാഷണത്തിൽ അദ്ദേഹം നിർണായക ഇടപെടൽ നടത്തി.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ശക്തമായി എതിർത്തു. ഉപരോധത്താൽ വീർപ്പുമുട്ടിയ ഗാസയ്ക്ക് സഹായവുമായി 2010-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സഹായ കപ്പൽ യാത്രതിരിച്ചത്. 2017ൽ 94 വയസ്സിലായിരുന്നു അന്ത്യം. ഇറാഖ്, കുവൈറ്റ്, സിറിയ, ഈജിപ്ത്, ലിബിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പിറക്കി.









0 comments