മ്യാൻമറിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

നേപ്യിഡോ: മ്യാൻമറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ 11:00 മണിയോടെ 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.
ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ആഴത്തിലുള്ള ഭൂകമ്പങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ പൊതുവെ കൂടുതൽ അപകടകരമാണ്. കാരണം, ആഴം കുറഞ്ഞ ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗങ്ങൾക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്. ഇത് ശക്തമായ ഭൂകമ്പത്തിനും ഘടനകൾക്ക് കൂടുതൽ നാശനഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും.
മാർച്ച് 28ന് 7.7ഉം 6.4ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ മ്യാൻമറിനെ അടിമുടി തകർത്തിരുന്നു. 3000ത്തിൽ അധികം ആളുകളാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് ദുരന്ത ബാധിത പ്രദേശത്തെ ജനങ്ങളിൽ ക്ഷയം (ടിബി), എച്ച്ഐവി, പകർച്ച വ്യാധികൾ, ജലജന്യ രോഗങ്ങൾ തുടങ്ങിയ ആരോഗ്യ ഭീഷണികളുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി.









0 comments