ലാൻഡിങ് ഗിയറിന് തകരാർ; വിമാനത്തിൽ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു- വീഡിയോ

ഡെൻവർ: ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് അമേരിക്കയിലെ ഡെൻവർ അന്താരഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറക്കാൻ തയ്യാറെടുത്ത വിമാനത്തിലെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം റൺവേയിൽ നിന്ന് പറന്നുയരാൻ തയ്യാറെടുക്കുമ്പോഴാണ് പൈലറ്റുമാർ തകരാർ ശ്രദ്ധിച്ചത്. ഇതേ തുടർന്ന് ടേക്ക് ഓഫ് റദ്ദ് ചെയ്ത് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വെള്ളിയാഴ്‌ചയാണ് സംഭവം.
സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നോർത്ത് കരോലിനയിലേക്ക് പോവേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1685നാണ് തകരാർ സംഭവിച്ചത്. തകരാറിനെ തുടർന്ന് 160 യാത്രക്കാരെയും ആറ് ജീവനക്കാരെയുമാണ് വിമാനത്തിൽ നിന്ന് അടിയന്തരമയി ഒഴിപ്പിച്ചത്. തകരാറിനെ തുടർന്ന് വിമാനത്തിൽ പുക പരന്നിരുന്നു. സംഭവത്തിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.
സംഭവത്തിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്തിൽ നിന്ന് യാത്രക്കാരുൾപ്പെടെയുള്ളവർ സ്ലൈഡ് ചെയ്തുകൊണ്ടാണ് പുറത്തേക്കിറങ്ങിയത്. ബ്രേക്കുകൾ ഓവർഹീറ്റ് ആയതുകൊണ്ട് വിമാനത്തിൽ പുക പരക്കുകയായിരുന്നു എന്നും തീ ഒന്നും ഉണ്ടായിരുന്നില്ല എന്നുമാണ് റിപ്പോർട്ട്.









0 comments