അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു: യാത്രക്കാരെ പുറത്തിറക്കിയത് ചിറകുകളിലൂടെ

ഡെൻവർ : അമേരിക്കയിലെ ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെ വിമാനത്തിന്റെ ചിറകുകൾ വഴി പുറത്തിറക്കി. ആർക്കും പരിക്കേറ്റിട്ടില്ല. ആറ് ജീവനക്കാരടക്കം 178 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 737- 800 ഫ്ലെറ്റ് നമ്പർ 1006 വിമാനത്തിനാണ് തീപിടിച്ചത്. കൊളറാഡോയിൽ നിന്ന് ഡാലസിലേക്കുള്ള യാത്രയിലായിരുന്നു വിമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ സാങ്കേതിക തകരാറുണ്ടെന്ന സംശയത്തെത്തുടർന്ന് ഡെൻവറിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു.
ഡെൻവർ വിമാനത്താവളത്തിലിറങ്ങിയ ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി. വിമാനത്തിന്റെ ചിറകുകൾ വഴി ഇവരെ പുറത്തിറക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് എയർലൈൻസ് വക്താവ് പറഞ്ഞു.









0 comments