പുടിനെ കൊല്ലാൻ അമേരിക്ക ശ്രമിച്ചു; മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

vladimir putin
വെബ് ഡെസ്ക്

Published on Jan 29, 2025, 09:32 AM | 1 min read

വാഷിങ്‌ടൺ: ജോ ബൈഡൻ പ്രസിഡന്റായിരിക്കെ, റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനെ വധിക്കാൻ അമേരിക്ക ശ്രമിച്ചെന്ന്‌ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ.


അമേരിക്കയിലെ പ്രധാന വാത്താ ചാനൽ ഫോക്സ്‌ ന്യൂസിൽ മുഖ്യ അവതാരകനായിരിക്കെ പുറത്താക്കപ്പെട്ട മാധ്യമപ്രവർത്തകൻ ‘ദ ടക്കർ കാൾസൺ ഷോ’ എന്ന പോഡ്‌കാസ്‌റ്റിലാണ്‌ വെളിപ്പെടുത്തൽ നടത്തിയത്‌. ആരോപണത്തിന്‌ ബലമേകുന്ന തെളിവൊന്നും നൽകിയില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ നിമിഷങ്ങൾക്കകം വെളിപ്പെടുത്തൽ വാർത്തയാക്കി. ജോ ബൈഡൻ പ്രതികരിച്ചിട്ടില്ല. എന്നാൽ, പുടിന്റെ സുരക്ഷ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചതായി റഷ്യ വ്യക്തമാക്കി.


അമേരിക്കൻ എഴുത്തുകാരൻ മാറ്റ്‌ തബിബിയുമായി നടത്തിയ സംഭാഷണത്തിലായിരുന്നു കാൾസന്റെ വെളിപ്പെടുത്തൽ. 2020ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായ വ്യാജ ആരോപണത്തെ തുടർന്നാണ്‌ കാൾസണെ ഫോക്സ്‌ ന്യൂസ്‌ പുറത്താക്കിയത്‌. വാർത്താ അവതരണത്തിനിടെ കാൾസൺ നടത്തിയ ആരോപണത്തിൽ ചാനലിതിരെ കേസ്‌ എടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home