3000 വാഹനവുമായി കപ്പല്‍ കത്തുന്നു

alaska shipwreck
വെബ് ഡെസ്ക്

Published on Jun 11, 2025, 03:20 AM | 1 min read


അലാസ്‌ക

മൂവായിരത്തിലേറെ വാഹനങ്ങളുമായി കൂറ്റന്‍ കാര്‍​ഗോ കപ്പല്‍ നടുക്കടലില്‍ കത്തിയമരുന്നു. അമേരിക്കയിൽ അലാസ്‌കാ തീരത്തിന് സമീപമാണ് ലണ്ടന്‍ ആസ്ഥാനമായ സോഡിയാക് മാരിടൈം കമ്പനിയുടെ മോര്‍ണിങ് മിഡാസ് എന്ന കപ്പലിനെ തീവിഴുങ്ങുന്നത്‌.


800 ഇലക്‌ട്രിക് വാഹനം ഉള്‍പ്പെടെ 3048 വാഹനങ്ങളാണ് കപ്പലിലുള്ളത്. ഇലക്‌ട്രിക് വാഹനങ്ങളുള്ള ഡോക്കിലാണ് ആദ്യം തീ പടര്‍ന്നത്. ലൈബീരിയൻ പതാകയേന്തിയ കപ്പല്‍ മെയ് 26ന് ചൈനയിലെ യാന്റായി തുറമുഖത്തുനിന്നാണ് പുറപ്പെട്ടത്.


മെക്‌സിക്കോയിലേക്കാണ് കപ്പല്‍ സഞ്ചരിച്ചത്. കപ്പലിലെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി. മോര്‍ണിങ് മിഡാസ് കപ്പല്‍ റോ റോ വിഭാ​ഗത്തില്‍പ്പെടുന്ന കാര്‍​ഗോ കപ്പലാണ്. പത്തുവര്‍ഷത്തിനിടെ ഇത്തരം 13 കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം റോ റോ വിഭാ​ഗം കപ്പലില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഗുരുതര തീപിടിത്തമാണിത്. 2022ല്‍ പോര്‍ച്ചുഗീസ് തീരത്ത് 4000 ആഡംബര കാറുകളുമായി കപ്പൽ കത്തിയമര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Home