യാത്രക്കാർക്കാവശ്യമായത് തെരഞ്ഞെടുക്കും; ഫ്ളൈറ്റിലും ഇനി എ ഐ

ജർമ്മനി: വിമാനയാത്രയിൽ ഭക്ഷണ വിതരണത്തിനും നിയന്ത്രണത്തിനും എ ഐയെ നിയമിക്കാനൊരുങ്ങി ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ. ഫ്‌ളൈറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സാഹചര്യങ്ങളിൽ അനാവശ്യമായി ഒരുപാട് ഭക്ഷണം പാഴായി പോകുന്നു എന്നത് കണക്കിലെടുത്താണ് പുതിയ മാറ്റം. യാത്രക്കാരുടെ ഭക്ഷണ ട്രേകൾ ട്രാക്ക് ചെയ്യുന്ന കമറയോടുകൂടിയ എ ഐ ട്രേ ട്രാക്കറാണ് ഇതിനായി ഒരുക്കുന്നത്. യാത്രക്കാർ എന്തൊക്കെ ഓർഡർ ചെയ്തു, എത്രത്തോളം കഴിച്ചു എന്നതൊക്കെ ഇതിന് കൃത്യമായി ട്രാക്ക് ചെയ്യാനാകും. വിമാനത്തിൽ നിന്ന് പുറത്തുവരുന്ന ട്രേകളെല്ലാം പരിശോധിച്ച് എത്രത്തോളം ഭക്ഷണം കഴിച്ചു, പൂർണമായാണോ ഭാഗികമായാണോ കഴിച്ചത്, ഏത് സീറ്റിൽ നിന്ന് വന്ന ട്രേയാണ് എന്നിങ്ങനെയുള്ള വിവരം ഈ എ ഐ ശേഖരിക്കും.
കൂടുതൽ പേർ ഓർഡർ ചെയ്തതെല്ലാം വിലയിരുത്തി ഫ്‌ളൈറ്റിൽ ഏത് ഭക്ഷണമാണ് യാത്രക്കാർക്ക് ഇഷ്ടമായതെന്നും ഏതാണ് ആരും വാങ്ങാത്തതെന്നും എ ഐ മനസിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യാത്രക്കാർക്ക് ഇഷ്ടമില്ലാതെ വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കാനും എ ഐ സഹായിക്കും. യാത്രയുടെ ദൈർഖ്യവും പുറപ്പെടുന്ന സമയവും കണക്കാക്കി എത്രത്തോളം ഭക്ഷണം യാത്രയിൽ കരുത്തേണ്ടതുണ്ട് എന്നും തിരിച്ചറിയാനാകും. മുൻപ് ഇത്തിഹാദ് ഇതേ ആശയവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ സംവിധാനം അന്ന് വലിയ വിജയം കൈവരിച്ചു. വലിയതോതിൽ ഭക്ഷണം പാഴാകുന്നു എന്ന പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആശയം തീർത്തും ഉപയോഗപ്പെടുത്തേണ്ടതാണ്.









0 comments