നടൻ ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ

ന്യൂയോർക്ക്: ഓസ്കർ ജേതാവായ അമേരിക്കൻ നടൻ ജീൻ ഹാക്ക്മാനും(95) ഭാര്യ ബെറ്റ്സി അറക്കാവ(63)യും മരിച്ച നിലയിൽ. ന്യൂ മെക്‌സിക്കോയിലെ സാൻ്റാ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇവരുടെ നായയേയും ചത്തനിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല.
ജീൻ ഹാക്ക്മാന് രണ്ട് തവണ ഓസ്കർ ലഭിച്ചിട്ടുണ്ട്. 1930-ൽ ജനിച്ച ഹാക്ക്മാൻ നൂറിലധികം സുനിമകളിൽ വേഷമിട്ടു. ദ ഫ്രഞ്ച് കണക്ഷൻ, ബോണി ആൻഡ് ക്ലൈഡ് മിനിസിപ്പി ബേണിങ്, അൺ ഫോർഗിവൺ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഫ്രഞ്ച് കണക്ഷനിലെ ജിമ്മി "പോപ്പേ" ഡോയൽ എന്ന കഥാപാത്രത്തിന് മികച്ച നടൻ, അൺഫോർഗിവനിലെ ലിറ്റിൽ ബിൽ ഡാഗെറ്റിനെ അവതരിപ്പിച്ചതിന് മികച്ച സഹനടൻ എന്നിങ്ങനെ രണ്ട് ഓസ്കാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നാല് തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബെറ്റ്സി അറക്കാവ ക്ലാസിക്കൽ പിയാനിസ്റ്റാണ്.









0 comments