ഉക്രൈൻ നാവികരെ വിട്ടയക്കാമെന്ന് റഷ്യ

മോസ‌്കോ > ക്രീമിയയിൽ അനധികൃതമായി കടന്ന 24 ഉക്രൈൻ നാവികരെ വിട്ടയക്കാൻ റഷ്യ തീരുമാനിച്ചു. ഇരുരാജ്യത്തെയും തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ‌് നടപടി.
കഴിഞ്ഞ വർഷം നവംബറിലാണ‌് ഇവരെ വിചാരണക്കായി കരുതൽ തടങ്കലിലാക്കിയത്.അതിർത്തിയിൽ നിയമവിരുദ്ധമായി കടന്ന കപ്പലുകളാണ‌് പിടിച്ചെടുത്തതെന്ന‌് റഷ്യ അറിയിച്ചു. എന്നാല്‍, ചെറിയ ഗൺബോട്ടുകളും ടഗ‌്ബോട്ടുകളും പിടിച്ചെടുത്തത‌് സമാധാനലംഘനമാണെന്ന‌് ഉക്രൈൻ ആരോപിച്ചു.









0 comments