സൽമാൻ രാജകുമാരൻ പാകിസ്ഥാൻ സന്ദർശിക്കും

ഇസ്ലാമബാദ‌് > സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പാകിസ്ഥാൻ സന്ദർശനത്തിന‌്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന‌് സൗദിയുടെ 1500 കോടി ഡോളർ സഹായം രാജകുമാരൻ പ്രഖ്യാപിക്കുമെന്നും പ്രശസ്ത പാക‌് മാധ്യമമായ ജിയോ ന്യൂസ‌് റിപ്പോർട്ട‌് ചെയ്തു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പാകിസ്ഥാൻ പുതിയ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നേതൃത്വത്തിൽ ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽനിന്ന‌് നിക്ഷേപസഹായം സ്വീകരിച്ചതിനു പിന്നാലെയാണ‌് സൗദിയുമായി സഹകരിക്കുന്നത‌്. ഒക്ടോബറിൽ സൗദി പാകിസ്ഥാന‌് സാമ്പത്തിക സഹായം നൽകിയിരുന്നു. എണ്ണ ഇറക്കുമതിയുൾപ്പെടെ വിവിധ മേഖലകളിൽ പാകിസ്ഥാന‌് ഇളവ‌് നൽകാനാണ‌് സൗദീ തീരുമാനമെന്നും ജിയോ റിപ്പോർട്ട‌് ചെയ്‌തു.









0 comments