ബെൽജിയം പ്രധാനമന്ത്രി രാജിവച്ചു

ബ്രസ്സൽസ‌്> ബെൽജിയം പ്രധാനമന്ത്രി ചാൾസ‌് മൈക്കിൾ രാജിക്കത്ത‌് നൽകി. കുടിയേറ്റവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെതുടർന്ന‌് സഖ്യകക്ഷിയായിരുന്ന ന്യൂ ഫ്ലെമിഷ‌് അലൈൻസ‌് (എൻവിഎ) സഖ്യം വിട്ടതിനെത്തുടർന്നാണ‌് രാജി. അഭയാർഥി–- കുടിയേറ്റ ആഗോള സമീപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയെ പിന്തുണച്ച‌് പാർലമെന്റ‌് അനുമതി തേടിയതോടെയാണ‌് എൻവിഎ സഖ്യം വിട്ടത‌്.









0 comments