ചൈനീസ‌് സവിശേഷതയുള്ള സോഷ്യലിസം കരുത്ത‌്: ഷി ജിൻപിങ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2018, 04:23 AM | 0 min read

ബീജിങ‌് > ചൈനീസ‌് സവിശേഷതകളോടു കൂടിയ സോഷ്യലിസമാണ‌് കഴിഞ്ഞ 40 വർഷവും ചൈനയെ മുന്നോട്ടുനയിച്ചതെന്ന‌് പ്രസിഡന്റ‌് ഷി ജിൻപിങ‌്. ചൈനീസ‌് കമ്യൂണിസ‌്റ്റ‌് പാർടി നടപ്പാക്കി വരുന്ന സിദ്ധാന്തവും പ്രയോഗവും ഇതിൽ ഊന്നിയുള്ളതാണ‌്. ഇതല്ലാതെ ചൈനയുടെ വികസനത്തിനും പരിഷ‌്കരണത്തിനും പാഠപുസ‌്തകമോ സുവർണനിയമങ്ങളോ ഉണ്ടായിരുന്നില്ല. അതുചെയ്യരുത‌് ഇതുചെയ്യരുത‌് എന്നുപറയാൻ ഒരു ഏകാധിപതിയും ചൈനയിൽ ഉണ്ടായിട്ടില്ല.

ചൈന എത്തിനിൽക്കുന്ന വികസനത്തിന്റെ മൂലധാതു ചൈനീസ‌് സവിശേഷതകളോട‌് കൂടിയ സോഷ്യലിസ‌്റ്റ‌് കാഴ‌്ചപ്പാടാണ‌്– കാലാനുസൃതമായ- സാമ്പത്തിക പരിഷ‌്കരണ നടപടികൾ സ്വീകരിച്ചതിന്റെയും നിയന്ത്രിതമായി സമ്പദ‌്‌വ്യവസ്ഥ തുറന്നിട്ടതിന്റെയും 40–-ാം വാർഷിക ആഘോഷത്തിൽ ഷി ജിൻപിങ‌് പറഞ്ഞു. 

40 വർഷമായുള്ള ചൈനയുടെ വികസനം ലോകസമാധാനത്തിനും വികസനത്തിനും പര്യാപ‌്തമാകുന്ന നിലയിൽ വിനിയോഗിക്കാനായിട്ടുണ്ട‌്.
വികസ്വര രാജ്യങ്ങൾക്ക‌് മാതൃകയാക്കാവുന്ന നടപടികളാണ‌് വികസനകാര്യങ്ങളിലടക്കം ചൈന മുന്നോട്ടുവച്ചിട്ടുള്ളത്‌. ലോകത്തിന്റെ നെറുകയിൽ എത്തിയാലും ആധിപത്യം സ്ഥാപിക്കാൻ ചൈന ശ്രമിക്കില്ലെന്നും ഷി ജിൻപിങ‌് വ്യക്തമാക്കി.  ബഹുമുഖമായ വാണിജ്യ സംവിധാനത്തെ പിന്തുണയ്‌ക്കുന്നതായി അദ്ദേഹം പറഞ്ഞു. ബീജിങിലെ ഗ്രേറ്റ‌്ഹാളിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ലി കെച്യാങ‌് അധ്യക്ഷനായി. കമ്യൂണിസ‌്റ്റ‌് പാർടി ഓഫ‌് ചൈന പൊളിറ്റ‌്ബ്യൂറോ അംഗം വാങ‌് ഹുനിങ‌് സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home