അമേരിക്കൻ മുൻ പ്രസിഡന്‍റ്‌ ജോർജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2018, 05:39 AM | 0 min read

വാഷിംഗ്ടണ്‍ > അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോർജ് എച്ച് ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്. പാ​ർ​ക്കിൻസ​ണ്‍സ്‌ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന ബു​ഷ് വിശ്രമജീവിതത്തിലായിരുന്നു. ബുഷിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. സീനിയർ ബുഷിന്റെ മകൻ ജോർജ്‌ ഡബ്ല്യു ബുഷും പിന്നീട്‌ രണ്ടു തവണ അമേരിക്കൻ പ്രസിഡന്റായി.

റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യത്തിലെത്തിയ ജോ​ർ​ജ് ഹെ​ർ​ബ​ർ​ട്ട് വാ​ക്ക​ർ ബു​ഷ് എ​ന്ന സീ​നി​യ​ർ ബു​ഷ് 1989 മു​ത​ൽ 1993 വ​രെ​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ​1981 മു​ത​ല്‍ 1989 വ​രെ അ​മേ​രി​ക്ക​യു​ടെ റൊണാൾഡ്‌ റീഗന്റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്രവർത്തിച്ചു. യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗം, സി​ഐ​എ ഡ​യ​റ​ക്ട​ർ എ​ന്നീ പദവികളും ബുഷ്‌ വഹിച്ചു. ഗ​ൾ​ഫ് യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ൽ ബു​ഷ്‌ പ്രസിഡന്റായിരുന്ന കാ​ലത്താണ്‌.

എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ബാ​ർ​ബ​റ ബു​ഷ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ബാ​ർ​ബ​റ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ബു​ഷി​നെ തൊ​ട്ടു​പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ര​ക്ത​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​ മൂലം ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​വി​ട്ട അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.



deshabhimani section

Related News

View More
0 comments
Sort by

Home