ജോർദാനിൽ വെള്ളപ്പൊക്കം: 12 മരണം

പെട്ര
ജോർദാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചു. ജോർദാനിലെ പെട്ര നഗരത്തിലാണ‌് വെള്ളപ്പൊക്കമുണ്ടായത‌്. നാലായിരത്തോളം ടൂറിസ്റ്റുകളെ സംഭവസ്ഥലത്തുനിന്ന‌് ഒഴിപ്പിച്ചു. നിരവധിപേരെ കാണാതായി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ‌്. രണ്ടാഴ‌്ച മുമ്പ‌് ചാവുകടലിനു സമീപത്ത‌് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 21 പേർ മരിച്ചിരുന്നു.









0 comments