മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു

റിയാദ് > കാണാതായ തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. സൗദി ആറേബ്യയുടെ ജനറല്‍ പ്രോസിക്യൂട്ടര്‍ ഇന്ന് രാവിലെയാണ് വിവരം സ്ഥിരീകരിച്ചത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിശദീകരണം.
ഇസ്താംബുളിലെ സൗദി എംബസിയ്ക്കുള്ളില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഖഷോഗി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂര ആക്രമണത്തിന് ഇരയായിരുന്നുവെന്നും ഇതിന്റെ തെളിവായി ശബ്ദ
ശകലം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും തുര്‍ക്കി അധികാരികള്‍ വ്യക്തമാക്കിയിരുന്നു.
സൗദി രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷോഗി, മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിരവധി തവണ വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയിരുന്നു. ഒക്ടോബര്‍ 2 മുതലാണ് ഖഷോഗിയെകാണാതാകുന്നത്. കാണാതായതിന് ശേഷം സൗദിക്കെതിരെ അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ സൗദിയുമായുള്ള വ്യാപാരഇടപാടുകള്‍ മറ്റുരാജ്യങ്ങള്‍ റദ്ദാക്കി. റിയാദില്‍ 23 മുതല്‍ നടക്കാനിരുന്ന ഉച്ചകോടിയില്‍നിന്ന് നിരവധി കമ്പനികളും പിന്‍മാറിയിരുന്നു. സൗദിക്കെതിരെ സാമ്പത്തിക ഉപരോധമടക്കം ഏര്‍പ്പെടുത്തുമെന്ന നിലയില്‍ കാര്യങ്ങള്‍ പുരോഗമിക്കവെ ഗത്യന്തരമില്ലാതെയാണ് ഖഷോഗി കൊല്ലപ്പെട്ടന്ന വിവരം സൗദി സമ്മതിച്ചെതെന്നാണ് റിപ്പോര്‍ട്ട്.
ഖഷോഗിയെ വധിക്കാന്‍ 15 അംഗ സംഘത്തെ സൗദി നിയോഗിച്ചിരുന്നതായ് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള കൊലയാളിസംഘം ഖഷോഗി പ്രവേശിക്കുമ്പോള്‍ എംബസിയ്ക്കുള്ളില്‍ ഉണ്ടായിരുന്നെന്നാണ് സൂചന. തെളിവുകള്‍ നശിപ്പിച്ചശേഷം സംഘം വിവിധ രാജ്യങ്ങളിലേക്ക് പോയെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.









0 comments