നാടിന്റെ പുനർനിർമ്മാണത്തിന് അയർലണ്ടിൽനിന്ന് 3.5 ലക്ഷം ധനസഹായം

ഡബ്ലിൻ> കേരള നാടിനെ കൈ പിടിച്ചു ഉയർത്താൻ അയർലണ്ടിലെ 'മലയാള’വും. മൂന്നര ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറി.
മഹാപ്രളയത്തിൽ തകർന്ന നാടിന്റെ രക്ഷയ്‌ക്കായി അയർലണ്ടിലെ കലാ സാംസ്കാരിക സംഘടനയായ 'മലയാളം' ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചാണ് തുക കണ്ടെത്തിയത്. കൂടാതെ അയർലണ്ടിലെ സുമനസ്സുകളായ വ്യക്തികളേയും പല സ്ഥാപനങ്ങളേയും സമീപിച്ച് സംഘടനയുടെ ദുരിതനിവാരണ ഫണ്ട് ശേഖരിച്ചു.
3,50,000 രൂപയുടെഡ്രാഫ്റ്റ് മലയാളത്തിന്റെ കമ്മിറ്റി മെമ്പർ ബേബി പെരേപ്പാടൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിന്റെ പുനർ നിർമാണത്തിന് ഒരു കൈത്താങ്ങാകുവാൻ 'മലയാളം' സംഘടന മുന്നിട്ടിറങ്ങാൻ തയ്യാറായതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് സഹകരിച്ച എല്ലാവർക്കും 'മലയാളം’ സംഘടനാ ഭാരവാഹികൾ നന്ദി അറിയിച്ചു.









0 comments