പാരീസിൽ വീണ്ടും കത്തിയാക്രമണം: 7 പേർക്ക‌് പരിക്ക‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2018, 06:14 PM | 0 min read


പാരീസ‌്
പാരീസിൽ വീണ്ടും കത്തിയാക്രമണം. രണ്ട‌് ബ്രിട്ടീഷ‌് വിനോദസഞ്ചാരികളടക്കം ഏഴുപേർക്ക‌് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ‌്. പ്രാദേശികസമയം രാത്രി പതിനൊന്നോടെ വടക്കുകിഴക്കൻ പാരീസിലെ കനാൽ പരിസരത്തായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട‌് അഫ‌്ഗാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

നഗരത്തിലെ ഒരു സിനിമ തിയറ്ററിനടുത്തുകൂടി നടന്നുപോകുകയായിരുന്ന നാലുപേരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത‌് തടഞ്ഞതോടെയാണ‌് സംഭവങ്ങ‌ളെുടെ തുടക്കം. കൈയേറ്റശ്രമംകണ്ട‌് സ‌്ത്രീകളടക്കമുള്ളവർ എത്തിയപ്പോൾ അക്രമി കത്തിയെടുത്ത‌് വീശുകയായിരുന്നു. ഇതിലാണ‌് വിനോദസഞ്ചാരികൾ അടക്കം ഏഴുപേർക്ക‌് കുത്തേറ്റത‌്. ഇരുമ്പുദണ്ഡ‌് ഉപയോഗിച്ച‌് ഏതാനുംപേരെ അടിക്കുകയും ചെയ‌്തു. അക്രമശേഷം ഓടിരക്ഷപ്പെടുന്നതിനിടെ ഇയാൾ ഇരുമ്പുദണ്ഡ‌് കുട്ടികൾക്കുനേരെ വലിച്ചെറിഞ്ഞു. സംഭവമറിഞ്ഞ‌് പൊലീസ‌് എത്തിയാണ‌് അക്രമിയെ അറസ്റ്റ‌് ചെയ‌്തത‌്. ഭീരാക്രമണമല്ലെന്നും എങ്കിലും കസ്റ്റഡിയിലുള്ള ആളെ വിശദമായി ചോദ്യംചെയ‌്തുവരികയാണെന്നും പൊലീസ‌് അറിയിച്ചു.

വധശ്രമത്തിനും അക്രമത്തിനും കേസെടുത്ത‌് പൊലീസ‌് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞയാഴ‌്ച പാരീസിൽ അജ്ഞാത യുവാവിന്റെ കുത്തേറ്റ‌് രണ്ടുപേർക്ക‌് സാരമായി പരിക്കേറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home