ലോകത്തെ “മികച്ച മടിയന്മാര്‍” കൂടുതല്‍ കുവൈറ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2018, 04:38 AM | 0 min read

കുവൈറ്റ് സിറ്റി> ലോകത്തിലെ ഏറ്റവും മടിയന്മാരായ ജനത കുവൈറ്റികളെന്നു റിപ്പോർട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജനസംഖ്യയിൽ 67ശതമാനം വരുന്നവരും മടിയന്മാരാണെന്നാണ് കണക്ക്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരാഴ്ചയില്‍ 75 മിനിറ്റ് കഠിനമായ വ്യായാമമോ 150 മിനിറ്റ് മിതമായ രീതിയിലുള്ള വ്യായാമ മുറയോ നടത്തുന്നവരാണ് ശരാശരി ആരോഗ്യമുള്ളവര്‍ എന്നാണ്. എന്നാല്‍ കുവൈറ്റ്‌ സ്വദേശികളുടെ കണക്ക്
ഇതിനു വളരെ കുറവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തെ മികച്ച രീതിയില്‍ ആരോഗ്യ പരിപാലമുള്ളവര്‍ വസിക്കുന്നത് ഉഗാണ്ടയില്‍ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലോകത്തെ 25 ശതമാനം ആളുകള്‍ മിതമായ രീതിയില്‍ ആരോഗ്യപരിപാലനം നടത്തുന്നില്ല എന്നുംറിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യ 117 ആംസ്ഥാനത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home