അഫ‌്ഗാനിൽ ഉരുൾപ്പൊട്ടൽ; 10 മരണം

കാബൂൾ > വ്യാഴാഴ‌്ച അഫ‌്ഗാനിലുണ്ടായ ഉരുൾപ്പൊട്ടലിൽ പത്തുപേർ മരിച്ചു. വടക്കുകിഴക്കൻ അഫ‌്ഗാനിലെ ഉൾപ്രദേശങ്ങളിലാണ‌് അപകടമുണ്ടായത‌്. ഉരുൾപ്പൊട്ടലിൽ നിരവധിപേർക്ക‌് പരിക്കേറ്റിട്ടുണ്ടെന്നും നൂറോളം വീടുകൾ തകർന്നിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൻജ‌്ഷീർ പ്രവിശ്യയിലുള്ള മഞ്ഞുമലയിലെ തടാകം കരകവിഞ്ഞൊഴുകിയതാണ‌് ഉരുൾപ്പൊട്ടലിന‌് കാരണമായത‌്. അപകടസ്ഥലത്ത‌് നാട്ടുകാരും പൊലീസും ചേർന്ന‌് രക്ഷാപ്രവർത്തനം തുടരുകയാണ‌്.









0 comments