‌ജർമനിയെ നിയന്ത്രിക്കുന്നത‌് റഷ്യയാണെന്ന‌് ട്രംപ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2018, 06:33 PM | 0 min read

ബ്രസൽസ‌് > ജർമനിയെ പൂർണമായും നിയന്ത്രിക്കുന്നത‌് റഷ്യയാണെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ആരോപിച്ചു. ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ നാറ്റോ നേതാക്കളുടെ യോഗത്തിലാണ‌് ട്രംപ‌് ജർമനിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചത‌്.

ജർമനി റഷ്യയിൽനിന്ന‌് പ്രകൃതിവാതകം ഇറക്കുമതിചെയ്യുന്നത‌് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നതായും ട്രംപ‌് പറഞ്ഞു. 70 ശതമാനത്തോളം പ്രകൃതിവാതകവും ജർമനി വാങ്ങുന്നത‌് റഷ്യയിൽനിന്നാണ‌്. എന്നാൽ, രേഖകളിൽ ഇത‌് 50 ശതമാനംമാത്രമാണ‌് കാണിക്കുന്നത്‌. നാറ്റോയ‌്ക്ക‌് സഹായം നൽകുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ വിമുഖത കാണിക്കുകയാണെന്നും ട്രംപ‌് പറഞ്ഞു.

റഷ്യൻ പ്രസിഡന്റ‌് വ‌്ളാദിമിർ പുടിനുമായി  തിങ്കളാഴ‌്ച ഫിൻലൻഡിലെ ഹെലിസിങ്കിയിൽ കൂടിക്കാഴ‌്ച നടത്താനിരിക്കവെയാണ‌് ട്രംപ‌് ജർമനിക്കെതിരെ ആരോപണമുന്നയിച്ചത‌്. റഷ്യയുടെ ബാലിസ്റ്റിക‌് സീ പൈപ്പ‌്‌ലൈൻ പദ്ധതിക്ക‌് ജർമനി എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട‌്. മറ്റ‌്  യൂറോപ്യൻ രാജ്യങ്ങളിലും തങ്ങളുടെ പ്രകൃതിവാതകം എത്തിക്കാനുള്ള റഷ്യയുടെ പദ്ധതിയാണിത‌്. ഇതിനെതിരെ പോളണ്ട‌് അടക്കമുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ‌് ട്രംപ‌് ജർമനിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചത‌്.

അതേസമയം, ട്രംപിനെതിരെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ‌് ഡോണൾഡ‌് ടസ‌്ക‌് രംഗത്തെത്തി. ട്രംപ‌് ദിവസേന യൂറോപിനെ കുറ്റപ്പെടുത്തുകയാണ‌്. അമേരിക്ക തന്റെ സഖ്യകക്ഷികളെ വിലമതിക്കണം. ഇങ്ങനെ പോയാൽ അത‌് അധികം കാണില്ല. പ്രതിരോധമേഖലയ‌്ക്ക‌്  റഷ്യയേക്കാൾ യൂറോപ്യൻ യൂണിയൻ ചെലവഴിക്കുന്നുണ്ട‌്. അത‌് ചൈനയ‌്ക്ക‌് അടുത്ത‌ുവരുമെന്നും ടസ‌്ക‌് പറഞ്ഞു. എന്നാൽ, ട്രംപിന്റെ പ്രസ‌്താവനയ‌്ക്കെതിരെ ജർമനിയും റഷ്യയും രംഗത്തുവന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home