മെക‌്സിക്കോയിൽ ഇടതുപക്ഷം

മെക‌്സിക്കോ സിറ്റി
മെക‌്സിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന‌് ചരിത്ര വിജയം. ഇടതുപക്ഷ സ്ഥാനാർഥിയും മെക‌്സികോ സിറ്റി മുൻ മേയറുമായ ആൻഡ്രെസ‌് മാന്വവൽ ലോപസ‌് ഒബ്രഡോർ (അംലോ) 53 ശതമാനം വോട്ട‌് നേടിയാണ‌് വിജയിച്ചത‌്. സെനറ്റ‌് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വിജയിച്ചു. ഡിസംബർ ഒന്നിന് അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഭരണകക്ഷിയായ സെൻട്രിസ്റ്റ‌് ഇൻസ്റ്റിറ്റ്യൂഷണൽ റവല്യൂഷണറി പാർടിയുടെ സ്ഥാനാർഥി ജോസ‌് അന്റോണിയോ മീഡേയടക്കം മറ്റു സ്ഥാനാർഥികളെ ഏറെ പിന്നിലാക്കിയാണ‌് അറുപത്തിനാലുകാരനായ ഒബ്രഡർ മികച്ച വിജയംനേടിയത‌്. മീഡേയ‌്ക്ക‌് 15 ശതമാനം വോട്ടുനേടാനേ കഴിഞ്ഞുള്ളൂ. നാഷണൽ ആക‌്ഷൻ പാർടി നേതാവ‌് റിക്കാർഡോ അനേയ 22.7 ശതമാനം വോട്ട‌് നേടി രണ്ടാമതെത്തി.
ഇടതുപക്ഷപാര്‍ടിയായ നാഷണൽ റിജനേറേഷൻ മൂവ‌്മെന്റ‌് (മൊറേന) നേതാവായ ഒബ്രഡോർ പ്രസിഡന്റ‌് സ്ഥാനത്തേക്ക‌് 2006ലും 2012ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രസിഡന്റ‌് സ്ഥാനത്തേക്കും 34000 പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഘടകങ്ങളിലേക്കും ഞായറാഴ‌്ച നടന്ന തെരഞ്ഞെടുപ്പിൽ 89 ദശലക്ഷം പേരാണ‌് വോട്ടുരേഖപ്പെടുത്തിയത‌്. ലോകമെമ്പാടുമുള്ള ഇടതുപക്ഷ നേതാക്കള്‍ അംലോയെ അഭിനന്ദിച്ചു.









0 comments