ടെക്‌സാസില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം

ടെക്‌സാസ് > ടെക്‌സാസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി പെയ്‌ത പേമാരിയില്‍ റീ യോഗ്രാന്റേ വാലിയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ടെക്‌സാസിലെ വെസ്‌ലേക്കോ, മേഴ്‌സിഡസ്, മക്കാലന്‍ എന്നീ സിറ്റികളാണ് കനത്ത പേമാരിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്.
ഇവിടങ്ങളിലെ പല റോഡുകളിലും വെള്ളം കയറി അടച്ചിട്ടതിനാല്‍ ഗതാഗത സൗകര്യം നിലച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പല സിറ്റികളിലും റസിഡന്‍സിന് സാന്‍ഡ് ബാഗുകള്‍ വിതരണം ചെയ്യുകയും ഗവര്‍ണര്‍ അബ്ബോട് വാലിയിലെ പലസിറ്റികളിലും സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ചെയ്‌തു.









0 comments