തായ‌്‌ലൻഡിൽ വീടാക്രമിച്ച‌് 5 പേരെ വെടിവച്ച‌് കൊന്നു

ബാങ്കോക്ക‌് > തെക്കൻ തായ‌്‌ലൻഡിലെ ഹാത്ത‌്‌യെയിൽ അക്രമി സംഘം നടത്തിയ വെടിവയ‌്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. പ്രദേശത്തെ വീടിനുള്ളിൽ അതിക്രമിച്ച‌് കടന്നാണ‌് അക്രമികൾ വെടിയുതിർത്തതെന്ന‌് പൊലീസ‌് പറഞ്ഞു. തിങ്കളാഴ‌്ച പുലർച്ചെ ഒന്നോടെയായിരുന്നു ആക്രമണം. തലയ‌്ക്കും ദേഹമാസകലവും വെടിയേറ്റ നിലയിലായിരുന്നു അഞ്ചുപേരുടെയും മൃതദേഹം. സംഭവത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചതായി പൊലീസ‌് അധികൃതർ വ്യക്തമാക്കി.









0 comments