നവോദയ ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ മലയാളികളേയും പങ്കാളികളാക്കണം; സംഘടനയ്ക്ക് ആശംസകളുമായി എം വി ഗോവിന്ദന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2018, 09:38 AM | 0 min read

മെല്‍ബണ്‍ >  ഓസ്‌ട്രേലിയയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയ മതേതര സാംസ്‌കാരിക സംഘടനയായ നവോദയ ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്   ഓസ്‌ട്രേലിയിലെ മുഴുവന്‍ മലയാളികളെയും  ഭാഗമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ എല്ലാ കോണിലും ഉള്ള മലയാളികള്‍ മതേരതര പുരോഗമന ആശയങ്ങള്‍ സാമൂഹിക സാംസകാരിക അവബോധത്തെ അടിസ്ഥാനപ്പെടുത്തി  അവര്‍ ജീവിക്കുന്ന മേഖലയില്‍ ഫലപ്രധമായി ഇടപെട്ടു കൊണ്ടിരിക്കണം. ജീവിത സാഹചര്യത്തില്‍ പ്രവാസിയായ മലയാളി അവരുടെ പുരോഗമന കാഴ്ചപ്പാട് ഉയര്‍ത്തി പിടിക്കുന്നത് അഭിനന്ദാര്‍ഹമാണ്. ലോകത്ത് ഇന്ത്യക്ക് മാതൃകയായ കേരള മോഡല്‍ വികസന തിരുത്തു  ഇടതുപക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കി എടുത്തതാണ്, അതിനു ശക്തിപകരാന്‍  ഇത്തരം സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് കഴിയും എന്ന് അദ്ദേഹം പറഞ്ഞു.  കേരളം സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു മുതല്‍ കൂട്ടായി  അറിയപ്പെടുന്നതാണ് അതിനു ശക്തി പകരാന്‍  നവോദയ ഓസ്ട്രേലിയക്കു കഴിയും എന്നത് തീര്‍ച്ചയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home