വി കെ സിങ് ഉത്തര കൊറിയയിൽ

പ്യോങ‌്‌യാങ‌് > വിദേശ സഹമന്ത്രി വി കെ സിങ് ഉത്തരകൊറിയയിലെത്തി. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യൻ മന്ത്രി ഉത്തരകൊറിയയിലെത്തുന്നത്.ചൈനയിൽനിന്നു ചൊവ്വാഴ്ച ഉത്തര കൊറിയയിലെത്തിയ വി കെ സിങ‌് വിദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
2015ൽ ഉത്തര കൊറിയൻ വിദേശമന്ത്രി റീ സു യോങ് ന്യൂഡൽഹിയിൽ വിദേശമന്ത്രി സുഷ‌്മ സ്വാരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, 2017 ഏപ്രിലിൽ ഇന്ത്യ ഉത്തരകൊറിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. എന്നാൽ ആഹാരത്തിനും മരുന്നിനുമുള്ള വാണിജ്യബന്ധങ്ങൾ നിലനിർത്തി. കിം ജോങ് അന്നും മൂൺ ജെ ഇന്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ‌്തിരുന്നു.









0 comments