കിം വീണ്ടും ജിൻപിങ്ങിനെ കണ്ടു

ബീജിങ‌് > ഉത്തരകൊറിയൻ നേതാവ‌് കിം ജോങ‌് അൻ ചൈനീസ‌് പ്രസിഡന്റ‌് ഷി ജിൻപിങ്ങുമായി വീണ്ടും കൂടിക്കാഴ‌്ച നടത്തി. ചൈനയുടെ വടക്കൻ തുറമുഖനഗരമായ ഡാലിയാനിലായിരുന്നു രണ്ടുദിവസത്തെ കൂടിക്കാഴ‌്ചയെന്ന‌് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട‌്ചെയ‌്തു. ആഴ‌്ചകൾക്കിടെ ഇത‌് രണ്ടാം തവണയാണ‌് ഇരു നേതാക്കളും ചർച്ച നടത്തുന്നത‌്.
കിമ്മിനെ വരവേറ്റ ജിൻപിങ‌് അദ്ദേഹത്തിനൊപ്പം ചൊവ്വാഴ‌്ച ഉച്ചഭക്ഷണവും കഴിച്ചു. ഉത്തര﹣ദക്ഷിണ കൊറിയൻ പ്രസിഡന്റുമാർ തമ്മിൽ നടന്ന ഉച്ചകോടിയെത്തുടർന്നുള്ള സാഹചര്യവും അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായി കിം ജോങ‌് അൻ നടത്താനിരിക്കുന്ന കൂടിക്കാഴ‌്ചയും ഇരുവരും ചർച്ചചെയ‌്തതായാണ‌് റിപ്പോർട്ട‌്.









0 comments