ടൊറന്റോയില്‍ കാല്‍നടക്കാരുടെ മേല്‍ വാന്‍ ഇടിച്ചുകയറ്റി; 9 മരണം; 16 പേര്‍ക്ക് പരിക്ക്

ടൊറന്റോ > ക്യാനഡയിലെ ടൊറന്റോയില്‍ കാല്‍നടയാത്രക്കാരുടെ മേല്‍ വാന്‍ ഇടിച്ചുകയറ്റിയ അക്രമി ഒമ്പതുപേരെ കൊലപ്പെടുത്തി. 16 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിലോ പരിക്കേറ്റവരിലോ ഇന്ത്യക്കാർ ഉള്‍പ്പെട്ടതായി വിവരമില്ല. ഫിഞ്ച് ആൻഡ‌് യങ്ങിൽ തിങ്കളാഴ്ച പകൽ ഒന്നരയോടെയാണ‌് സംഭവം. വാന്‍ ഓടിച്ച അലെക് മിനാസിയനെന്ന യുവാവിനെ പൊലീസ് കീഴടക്കി. ഏതെങ്കിലും തീവ്രവാദസംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചില്ല.
കനത്ത മഞ്ഞുവീഴ്ചയ‌്ക്കുശേഷം ടൊറന്റോ നല്ല കാലാവസ്ഥയിലേക്ക് മാറിയതോടെ തെരുവില്‍ ജനത്തിരക്കുണ്ടായിരുന്നു. റോഡിൽനിന്ന‌് ഫുട‌്പാത്തിലേക്ക‌് വാന്‍ ഓടിച്ചുകയറ്റിയ അക്രമി കണ്ണില്‍കണ്ടവരെയെല്ലാം ഒന്നിനുപുറകെ ഒന്നായി ഇടിച്ചുവീഴ‌്ത്തുകയായിരുന്നു. സ്ഥലത്തെ ബസ് ഷെല്‍ട്ടറിനുള്ളിൽ ഉണ്ടായിരുന്നവരെപ്പോലും വെറുതെവിട്ടില്ല. വാൻ പൊലീസ‌് വളഞ്ഞപ്പോൾ ആയുധവുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ പൊലീസ‌് കീഴടക്കുകയായിരുന്നു.









0 comments