സുക്കർബർഗ് യുഎസ് കോൺഗ്രസ് പാനലിന് മുന്നിൽ ഹാജരാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 04, 2018, 06:07 PM | 0 min read

വാഷിങ്ടൺ > കൺസർട്ടിങ് ഏജൻസിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കുവേണ്ടി ഫെയ്സ്ബുക് വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക് ചീഫ് എക്സിക്യൂട്ടീവ് മാർക് സുക്കർബർഗ് അമേരിക്കൻ കോൺഗ്രസ് സമിതിക്കുമുന്നിൽ ഹാജരാകും.  11നാണ് സുക്കർബർഗ് കോൺഗ്രസ് സമിതിക്കുമുന്നിൽ ഹാജരാകുകയെന്ന് അമേരിക്കൻ ഹൗസ് എനർജി ആൻഡ് കോമേഴ്സ് കമ്മിറ്റി അറിയിച്ചു. സുക്കർബർഗിൽനിന്ന് നേരിട്ട് കോൺഗ്രസ് സമിതി വിവരങ്ങൾ ആരായുന്നതോടെ സ്വകാര്യവിവരങ്ങൾ ഏതുതരത്തിലാണ് ഓൺലൈനിലൂടെ ചോർന്നതെന്ന് മനസ്സിലാക്കാൻ കഴിയും. അമേരിക്കയ്ക്ക് ഇത് നല്ലൊരു അവസരമാകും. സമിതിയുടെ ചോദ്യങ്ങൾക്ക് സുക്കർബർഗ് ഉത്തരംനൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ ഹൗസ് എനർജി ആൻഡ് കോമേഴ്സ് കമ്മിറ്റിപ്രതിനിധികൾ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനുവേണ്ടി അഞ്ചുകോടി പേരുടെ വ്യക്തിവിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സിബുക്കിൽനിന്ന് ചോർത്തിയെന്നാണ് വിവാദം.



deshabhimani section

Related News

View More
0 comments
Sort by

Home